Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LondonNews

Europe

ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ യു​വ​തി സ്വ​ന്തം വീ​ട്ടി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ, വം​ശീ​യ ആ​ക്ര​മ​ണ​മെ​ന്ന് കു​ടും​ബം

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ല​ണ്ട​നി​ൽ 24കാ​രി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി കി​ര​ൺ​ദീ​പ് കൗ​ർ സ്വ​ന്തം വീ​ട്ടി​ൽ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ​ശ്ചി​മ ല​ണ്ട​നി​ലെ ഹെ​യ്‌​സ് പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കി​ര​ൺ​ദീ​പ് കൗ​റി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നും കു​ത്തേ​റ്റ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വീ​ടി​ന് പു​റ​ത്ത് പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ജ​നി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44കാ​ര​നാ​യ ഡാ​നി​യ​ൽ ഷോ​ൺ ജെ​യിം​സ് എ​ന്ന​യാ​ളെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മം, മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇ​യാ​ളെ വി​ൽ​സ്ഡ​ൻ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കി​ര​ൺ​ദീ​പ് കൗ​റി​ന്റെ കു​ടും​ബം ഇ​ത് വ​ർ​ഗീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ചെ​ങ്കി​ലും, നി​ല​വി​ൽ ഇ​ത് വി​ദ്വേ​ഷ​ക്കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും ല​ണ്ട​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up